Skip to main content

Posts

Showing posts from 2020

തിരുവമ്പാടി കണ്ണൻ്റെ ചന്ദ്രകളഭത്തിൽ എഴുന്നള്ളിയ ഉത്രാളി ഭഗവതി.....

ഉത്രാളി ഭഗവതിയെ ശിരസ്സിലേറ്റി ... തിരുവമ്പാടി ചന്ദ്രശോഭ...     ഉത്രാളി പൂരത്തിൽ ഗജവിസ്മയങ്ങൾ അഴകളവുകളുടെ തലേക്കെട്ടണിയുമ്പോഴും ഓർമ്മകളിൽ എന്നും അണയാത്ത തലയെടുപ്പോടെ നിലകൊള്ളുകയാണ് തിരുവമ്പാടി വലിയ ചന്ദ്രശേഖരൻ.തട്ടകദേശത്തിൻ്റെ കോലത്തിൽ സർവ്വാഭരണ വിപൂഷിതയായി എഴുന്നള്ളിയ ഉത്രാളി ഭഗവതിയെ ശിരസ്സിലേറ്റി രാജകീയ പ്രൗഢിയോടെ നിൽക്കുന്ന വലിയ ചന്ദ്രശേഖരൻ ഇന്നും പഴമയുടെ പൂരപകിട്ടിൻ്റെ ജ്വലിക്കുന്ന നിറദീപമാണ്.25 വർഷത്തിലധികം ഉത്രാളി ഭഗവതിയെ ശിരസ്സിലേറ്റാൻ ഭാഗ്യം സിദ്ദിച്ച മറ്റൊരു ഗജവീരൻ ഉണ്ടായിട്ടുണ്ടാകില്ല...    ഭഗവതി വാഴുന്ന പൂവ്വമരത്തിനുകീഴെ...  തിടമ്പുമായി വലിയ ചന്ദ്രശേഖരൻ      കോന്നി കാടുകളിൽ ജനിച്ച് കവടിയാർ കൊട്ടാരത്തിൻ്റെ ഭാഗമായിരുന്ന ഗജവീരൻ കൈമറിഞ്ഞ് പൂര നഗരിയുടെ ഹൃദയത്തിൽ എത്തുമ്പോൾ നാമം (ബാലമുരുകാ ട്രസ്റ്റ് ) BMT ചന്ദ്രശേഖരൻ . ഒടുവിൽ പാറമേക്കാവു ഭഗവതിയുടെ പട്ടായി മാറാൻ കാത്തു നിന്നവൻ തിരുവമ്പാടി കണ്ണൻ്റെ കളഭമായിമാറിയത് നിയോഗം . പാറമേക്കാവു ദേവസ്വം എത്താൻ വൈകിയ നിമിഷ വ്യത്യാസത്തിൽ തിരുവമ്പാടി ദേവസ്വം ചന്ദ്രശേഖരനെ വാങ്ങി കണ്ണനു സമർപ്പിക്കുക...

ഉത്രാളിക്കാവിലമ്മയുടെ പ്രതിഷ്ഠാദിന കാഴ്ചകൾ....2020

രുധിരംചിന്തി ചൈതന്യ പൊരുൾ പകർന്ന ഉത്രാളി പ്രതിഷ്ഠയിൽ... പ്രകൃതിയുടെ ഭാവമാറ്റത്താൽ  കാലചക്രത്തിൻ്റെ കണക്കുകൂട്ടലുകളിൽ മേടത്തിലെ അവിട്ടംനാൾ കണക്കാകപെട്ടു.....   ഒടുവിൽ ദൈവഹിതത്താൽ കാലങ്ങൾക്കിപ്പുറം  ദേവീചൈതന്യം സ്വയംഭൂ പ്രതിഷ്ഠയായി മിഴി തുറന്ന വ്യശ്ചികത്തിലെ ചിത്തിര നാളിൽ തന്നെ പ്രതിഷ്ഠാദിനം ആഘോഷിക്കപ്പെടുന്നു.........     

ആദിപരാശക്തിയുടെ ശ്രീ മൂലസ്ഥാനം... മുല്ലക്കൽ ആൽ....

മുല്ലക്കൽ ആൽ                                              ശിലയിൽ രുധിരം ഒഴുക്കി ചെമ്പട്ടുച്ചുറ്റി അര മണിയും ചിലമ്പു മണിഞ്ഞ് തട്ടകത്തിന് കാവലായി വാഴുന്ന ആദിപരാശക്തിയുടെ ശ്രീ മൂലസ്ഥാനം...  മുല്ലക്കൽ ആൽ....     ഉത്രാളി ക്ഷേത്ര ഉൽപത്തിയിൽ ദേവീചൈതന്യം പ്രഥമമായി സാന്നിധ്യം അറിയിച്ച പുണ്യഭൂമിയാണ് ഉത്രാളിക്കാവിനൽപ്പം മാറി തീവണ്ടി പാതക്കുമപ്പുറം ഉത്രാളിയുടെ ദ്യശ്യ മഹിമയേകുന്ന വയലോരങ്ങളോട് ച്ചേർന്നു സ്ഥിതിച്ചെയ്യുന്ന ശ്രീ മൂലസ്ഥാനം കൂടിയായ മുല്ലക്കൽ ആൽ .   ഉത്രാളിപ്പൂര മഹിമയിൽ സ്രേഷ്ഠമായ സ്ഥാനവും മുല്ലക്കൽ ആൽ പരിസരം വഹിക്കുന്നു. ഉത്രാളിപ്പൂരത്തിൽ പൂരവേശം ദേശങ്ങളിലേക്ക് പകരുന്ന ഉത്രാളിയുടെ പറ പുറപ്പാട് ഉത്രാളി പൂരത്തിൻ്റെ ഉണർത്തുപ്പാട്ടായി വർത്തിക്കുന്നു.     മുപ്പട്ടു വെള്ളി കഴിഞ്ഞു വരുന്ന ചൊവ്വാഴ്ച്ച അമ്പലത്തിൽ നിന്നും പുറപ്പെടുന്ന ഭഗവതി പറ ആദ്യം എത്തുന്നത് മുല്ലക്കൽ ആൽ അങ്കണത്തിൽ ആണ്.   അവി...

ശിവൻ ഊത്രാളി ഭഗവതിയെ ആദ്യമായി ശിരസ്സിലേറ്റിയ നിമിഷം ...

ഭഗവതിയുടെ ഹിതമായി.... ഊത്രാളിതട്ടകത്തെ ശിവ ചൈതന്യം.. "ശിവൻ ഊത്രാളി ഭഗവതിയെ ആദ്യമായി ശിരസ്സിലേറ്റിയ നിമിഷം " ഊത്രാളിപ്പാടത്ത് മറ്റൊരു ദേശത്തിൻ്റെ ഗജ നിരയിൽ നിറഞ്ഞു നിന്നിരുന്ന അഴകൊത്ത കൊമ്പൻ പൂക്കോടൻ ശിവൻ 2000ത്തിലെ പൂരത്തിന് അണിനിരന്നത് എങ്കക്കാട് ദേശത്തിൻ്റെ ഗജ നിരയിൽ ആയിരുന്നു... ആ വർഷം തന്നെ തിടമ്പേറ്റി ശ്രീമൂലസ്ഥാനത്തേക്ക് എഴുന്നള്ളാന്നുള്ള അവസരം ഭഗവതി നിയോഗം ആയിരിക്കാം.... കാരണം പിന്നീട് ശിവൻ ഊത്രാളിക്കാവിലേക്ക് എത്തിയതെല്ലാം... ഭവതിയേ ശിരസ്സിൽ വഹിച്ചുകൊണ്ട് തട്ടകദേശത്തിൻ്റെ നായകനായി മാത്രമാണ്... ആ വർഷം തന്നെ രാത്രി പൂരം കഴിഞ്ഞുള്ള പുലർക്കാലത്തെ മേളത്തോടെയുള്ള എഴുന്നള്ളിപ്പിന്നും നായകൻ ശിവനായിരുന്നു... പിന്നീട് തിരുവമ്പാടി ശിവസുന്ദർ ആയി രംഗപ്രവേശം ചെയ്ത്... ഗുരുപവനപുരിയുടെ ഗജ തിലകം പദ്മനാഭനിൽ നിന്നും എറ്റുവാങ്ങിയ തട്ടക ദേശത്തിൻ്റെ ഗജ നായകപട്ടം പടിയിറങ്ങിയത് ശിവൻ്റെ മടക്കത്തോടെ മാത്രമായിരുന്നു... ഊത്രാളിപ്പാടത്ത് ആലിലകളെത്തഴുകുന്ന കുളിർകാറ്റായി ശിവൻ്റെ ഓർമ്മകൾ അലയടിക്കും.... ദേശത്തിൻ്റെ സ്വന്തം ഗജ നായകന് പ്രണാമം.

ഓർമയിലെ ഉത്രാളി - Ravisankar R Warrier

ഉത്രാളി ........ ഒരു തെക്കന് ഏറ്റവും കൂടുതൽ നഷ്ട്ടപ്പെടുന്ന 2 കാര്യങ്ങൾ ആണ്. പഴയകാല ഉത്സവങ്ങൾ, കലകളോടുള്ള ദൈർഘ്യം. അത് കൊണ്ട് തന്നെ ഏതെങ്കിലും രീതിയിൽ അത് ഇഷ്ട്ടപെടുന്നവർ ഇതൊക്കെ ആസ്വദിക്കുവാനായി വടക്കൻ കേരളത്തിലേക്ക് വണ്ടി കേറും. അത് അവന്റെ കാഴ്ചപ്പാടിന്റെ കുറ്റമല്ല.അവന്റെ നാടിന്റെ കുറ്റമാണ്. അങ്ങനെ ആദ്യമായി ഉത്രാളിയിലേക്ക് പൂരം കാണാൻ എക്സാമിനു പോകുവാണെന്നു നുണ പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്ന 3 ചെറുപ്പക്കാരുടെ അനുഭവം ആണ് ഇത്. കൃത്യമായി കണക്കുകളോ കണക്കു കൂട്ടലുകളോ ഇല്ലാതെ ഉത്രാളി എന്താണെന്നോ  എവിടെയാണെന്നോ കൃത്യമായി അറിയാതെ ആണ് അവർ യാത്ര തുടങ്ങുന്നത്. ആകെ സമൂഹമാധ്യമത്തിലൂടെ ഉത്രാളി ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു ഗ്രൂപ്പ് അഡ്മിനിൽ നിന്ന് വടക്കാഞ്ചേരിയിൽ ആണ് ഈ ദേശം എന്ന് മാത്രം ഒരു അറിവ് കിട്ടി . എന്നാൽ എപ്പോ ഇറങ്ങണമെന്നോ എവിടെ തങ്ങണമെന്നോ യാതൊരു നിശ്ചയം  ഉണ്ടായിരുന്നില്ല. പക്ഷെ ശെരിക്കും പൂരത്തിന് തലേന്ന് ഞങ്ങൾക്ക് ആർമി സമ്പദ്ധമായ ആയ ഒരു  എക്സാം ഉണ്ടായിരുന്നു . അതു എഴുതാൻ ബൈക്കിലാണ് ഞങ്ങളുടെ നാടായ പാവുമ്പയിൽ നിന്ന് തിരിച്ചത്. തിരുവനന്തപുരത്താണ് എക്സാം. വീട്ടീന്ന് ഏകദേ...