Skip to main content

Posts

Showing posts from 2022

ഉത്രാളിക്കാവ് പൂരം 2023 വടക്കാഞ്ചേരി ദേശം നോട്ടീസ്

  മദ്ധ്യകേരളത്തിലെ അതിപ്രശസ്തമായ ഉത്രാളിക്കാവ് പൂരത്തിന്റെ പ്രധാനപങ്കാളിയായ വടക്കാഞ്ചേരി ദേശത്തിന്റെ ബ്രോഷർ പ്രകാശനം വടക്കാഞ്ചേരി കരുമരക്കാട് ശിവക്ഷേത്രത്തിൽ വെച്ച് ചെന്നൈയിലെ വ്യവസായിയായ ശ്രീ . ഉത്തമൻ ചെറോമേൽ നിർവഹിച്ചു. ചടങ്ങിൽ വടക്കാഞ്ചേരി ദേശം പ്രസിഡന്റ്‌ ടി. ജി. അശോകൻ അദ്ധ്യക്ഷനായിരുന്നു. യോഗത്തിൽ പ്രമുഖ വ്യക്തികളായ  വേണുഗോപാൽ അണ്ടേക്കാട്ട്, കുമരനെല്ലൂർ പൂരം വർക്കിംഗ്‌ പ്രസിഡന്റ്‌ കെ. ബാലകൃഷ്ണൻ , എങ്കക്കാട് ദേശം പ്രിസിഡന്റ് ബാബു പൂക്കുന്നത്ത്, വി. മുരളി, ശശികുമാർ കൊടയ്ക്കാടത്ത്, അജിത് മല്ലയ്യ, സെക്രട്ടറി പി. എൻ . ഗോകുലൻ, ജനറൽ കൺവീനർ സി. എ. ശങ്കരൻകുട്ടി, ട്രഷറർ പി. എൻ . വൈശാഖ്, വർക്കിംഗ്‌ പ്രസിഡന്റ്‌ കെ. സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

ഉത്രാളിക്കാവ് പൂരം 2023 എങ്കക്കാട് ദേശം നോട്ടീസ്

 

ഉത്രാളിക്കാവ് പൂരം 2023 കുമരനെല്ലൂർ ദേശം നോട്ടീസ്

  🔸 ഉത്രാളിക്കാവ്  പൂരം - 2023 കുമരനെല്ലൂർ  ദേശം ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു 🔸 ഉത്രാളിക്കാവ് പൂരം - 2023 കുമരനെല്ലൂർ ദേശം ബ്രോഷർ പ്രകാശന കർമ്മം ഉത്രാളിക്കാവ് ക്ഷേത്രസന്നിധിയിൽ വെച്ച് ബഹു: വടക്കാഞ്ചേരി നഗരസഭ ചെയർമാൻ ശ്രീ. പി. എൻ. സുരേന്ദ്രൻ നിർവ്വഹിച്ചു. കുമരനെല്ലൂർ ദേശക്കമ്മിറ്റി പ്രസിഡൻ്റ് എ.കെ. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ണിൽ തീർത്ത ശിൽപ്പ രൂപകൽപ്പനയിലൂടെ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന മഹത്തായ സന്ദേശം നൽകി കൊണ്ടാണ് ഈ വർഷത്തെ ബ്രോഷറിൻ്റെ മുഖചിത്രം തയ്യാറാക്കിയിട്ടുള്ളത് . ബ്രോഷർ മുഖച്ചിത്രം തയ്യാറാക്കിയ പ്രശസ്ത ആർട്ടിസ്റ്റ് ശ്രീ. നന്ദൻ പിള്ളയെ തദവസരത്തിൽ ദേശക്കമ്മിറ്റി ആദരിച്ചു. ഉത്രാളിക്കാവ് പൂരം എങ്കക്കാട് വിഭാഗം പ്രസിഡൻറ് - പി.ആർ. സേതുമാധവൻ, ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി വിഭാഗം പ്രസിഡൻറ് - ടി.ജി. അശോകൻ, വടക്കാഞ്ചേരി മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് അജിത് കുമാർ മല്ലയ്യ, അകമല ഭാരതീയ വിദ്യാഭവൻ സ്ക്കൂൾ- ചെയർമാൻ പി.എൻ. രാജൻ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് - വി. ശ്രീധരൻ, പ്രസ്സ് ക്ലബ്ബ് പ്രതിനിധികളായ വി. മുരളി, ശശികുമാർ കൊടയ്ക്കാടത്ത്, ദേവസ്വം ഓഫീസർ മുരളീധരൻ എന്...

ഉത്രാളിക്കാവ് :- അഴകിൻ്റെ പൊരുളും ഐതിഹ്യങ്ങളുടെ വായ്താരികളും

ജീവൻ്റെ പ്രാണവായുവായ പ്രകൃതി.ഉദയവും അസ്തമയവും എന്ന പോലെ ഇരുളും വെളിച്ചവും എന്നപ്പോലെ ഉത്പത്തിയും അനന്തരവും എല്ലാം പ്രകൃതിയിൽ ലയിക്കുന്നു. സർവ്വവും സൃഷ്ടിക്കുകയും ഒടുവിൽ തന്നിലേക്ക് ലയിപ്പിക്കുകയും ചെയ്യുന്ന പ്രകൃതിയെ സ്വന്തം ജഡയാക്കി വാഴുന്ന രുധിര മാഹാകാള്ളിക്കാവിലമ്മ.... ആ ദൈവിക ഭാവത്തിൻ്റെയും ഉത്ഭവം പ്രകൃതിയിൽ നിന്നു തന്നെ ആകുന്നു ശിലയിൽ രുധിര മൊഴുക്കി അരുൾ ചെയ്ത ഭഗവതി സാന്നിധ്യം പിന്നീട് കാവൂട് രീതിയിൽ ദേവ ക്ഷേത്രമായി മാറിയതായാണ്.   ക്ഷേത്രം 15- )o നൂറ്റാണ്ടിലേതാണെന്നാണ് വിശ്വാസം. ക്ഷേത്ര ഉത്പത്തിയുമായി ബന്ധപ്പെട്ട ഐതിഹ്യം ഇങ്ങനെ.മൂകാംബിക ഭക്തനായ കേളത്തച്ചൻ വർഷം തോറും മുടങ്ങാതെ ദേവീദർശനത്തിന്നായി കോല്ലൂർ യാത്ര പതിവുണ്ട്. ഒരിക്കൽ കേളത്തച്ചൻ്റെ ഭക്ത്തിയിൽ സംപ്രീതയായ മൂകാംബിക ദേവി കേളത്തച്ചനെറ് ഓലക്കുടയിൽ മടക്കയാത്രയിൽ കൂടെക്കൂടി. യാത്രാവസാനം ദേശത്തു മടങ്ങിയെത്തിയ കേളത്തച്ചൻ തൻ്റെ ഓലക്കുട മുല്ലയ്ക്കൽ തറവാട്ടിലെ കുളത്തിൻ്റെ വടക്കു ഭാഗത്ത വിശ്രമിച്ചു.. തുടർന്ന് വീട്ടിലേക്ക് മടങ്ങാൻ നേരം ഓലക്കുട എടുക്കാൻ നോക്കുമ്പോൾ പറ്റാതെയാവുകയും ഓലക്കുട മണ്ണിൽ ഉറച്ച് പോയതായി കാണപ്പെടുകയും ച്ചെ...

ഉത്രാളിക്കാവ് പൂരം 2022 വടക്കാഞ്ചേരി ദേശം നോട്ടീസ്