Skip to main content

POORAM 2021

ഊത്രാളിക്കാവ് പൂരം 2021

1196 കുംഭം 18 ചൊവ്വാഴ്ച     2021 മാർച്ച് 2


മഹാമാരിയുടെ നിഴൽ ഭീതിയിൽ പൂരചടങ്ങുകൾക്ക് മുടക്കം വരുത്താതെ സർവ്വ വിഘ്ന രക്ഷക്കായി കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ച് എങ്കക്കാട് ദേശം നടത്തിയ കുഞ്ഞൂട്ടി മൂത്താർ കലശം.....(14/11/2020)


 ഊത്രാളിക്കാവ് പൂരം എങ്കക്കാട് ദേശം പൂര ചടങ്ങുകളുടെ ഭാഗമായി വർഷം തോറും ദേശ നന്മക്കും അഭിവൃദ്ധിക്കുമായി നടത്തിവരുള്ള ദേശപാന ഇന്ന് കാലത്ത് കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു പാനപൂജ ചടങ്ങ് മാത്രമായി എങ്കക്കാട് പൂരകമ്മറ്റി ഓഫീസിൽ (ദേവി പ്രസാദം )വെച്ച് നടത്തിയപ്പോൾ....(22/12/2020)
 
 
 
പൂര ചടങ്ങുകൾക്ക്  തുടക്കം കുറിച്ചു കൊണ്ട്
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുമരനെല്ലൂർ ദേശം  നടത്തിയ കുഞ്ഞൂട്ടി മൂത്താർ കലശം.....(23/1/22020)

ഈ വർഷത്തെ പൂരം വിളംബര പത്രിക പ്രകാശനം ( 3 / 2/21 ബുധനാഴ്ച വൈകീട്ട് 6.30ന് ഉത്രാളിക്കാവിൽ )



വടക്കാഞ്ചേരി ദേശം നോട്ടീസ് പ്രകാശനം (31/1/2021)



 
ഉത്രാളിക്കാവ് പൂരം 2021 എങ്കക്കാട് ദേശം നോട്ടീസ്  പ്രകാശനം(3/2/2021)



 ഉത്രാളിക്കാവ് പൂരം 2021 കുമരനെല്ലൂർ ദേശം നോട്ടീസ് പ്രകാശനം(5/2/2021)



ഉത്രാളിയിൽ പൂരപകിട്ടുണർത്തി പൂവ്വത്തിൻ ശിഖിരങ്ങളിലേക്ക് കൊടിക്കൂറ ഉയർത്തൽ...(23/02/2021)

ഗോളക സമർപ്പണം...(23/02/2021)


ഊത്രാളിക്കാവിലമ്മയുടെ പറപുറപ്പാട്....(23/02/2021)


24/02/2021






ആകാശനീലിമയേകിയ തിരുതാടച്ചുറ്റി... തെച്ചിയും തുളസ്സിയും അണിഞ്ഞ്... അഞ്ജനകാന്തിയിൽ മിഴിതുറന്ന തട്ടകത്തിൻ്റെ തങ്കതിടമ്പ് ...


പഞ്ചവാദ്യത്തിലെ പതികാലങ്ങളുടെ നാദലയങ്ങൾ ശ്രവിച്ച് കാതുകളിൽ ചെറുതണുപ്പുച്ചുടി... കാലിലെ ചങ്ങലകിലുക്കി , ശിരസ്സിൽ അമ്മയുടെ തിടമ്പുമായി തിരുവമ്പാടി ചന്ദ്രശേഖരൻ കൂട്ടായി ഊക്കൻസ് കുഞ്ചു, മച്ചാട് ധർമ്മൻ

മുല്ലക്കൽ ആലിൻ ചുവട്ടിൽ ആചാരപ്രകാരമുള്ള പറയെടുപ്പിനായി എടക്കളത്തൂർ അർജ്ജുനൻ്റെ ശിരസ്സിലേറി ഉത്രാളിക്കാവിലമ്മ ശ്രീമൂലസ്ഥാനത്തേക്ക്...



ചരിത്ര പ്രസിദ്ധമായ ഭഗവതിപൂരം കൂട്ടിഎഴുന്നള്ളിപ്പ്.... ഊത്രാളിക്കാവിലമ്മയെ ശിരസ്സിലേറ്റി എങ്കക്കാടിൻ്റെ നായകൻ തിരുവമ്പാടി ചന്ദ്രശേഖരൻ... വലത് വടക്കാഞ്ചേരിയുടെ തിടമ്പുമായി മംഗലാംകുന്ന് അയ്യപ്പൻ.... ഇടത് കുമരനെല്ലൂരിൻ്റെ തിടമ്പുമായി പുതുപ്പള്ളി കേശവനും..


തീ വെട്ടിയുടെ പ്രഭയിൽ തിളങ്ങി രാത്രി പൂരം... ഉത്രാളിക്കാവിമ്മയെ ശിരസ്സിലേറ്റി തിരുവമ്പാടി ചന്ദ്രശേഖരൻ കൂട്ടായി ഉക്കെൻസ് കുഞ്ചു എടക്കളത്തൂർ അർജുനൻ....

മച്ചാട് പ്രവീൺ മാരാരുടെ നേതൃത്വത്തിൽ നടന്ന മേളത്തോടുകൂടിയുള്ള എഴുന്നെള്ളിപ്പ്...


അഴകിൻ്റെ പൂരനിലവുദിച്ച ഉത്രാളിതട്ടകത്ത്... പൂരനായകൻ ചന്ദ്രശേഖരൻ്റെ ശിരസ്സിലേറി എഴുന്നള്ളിയ ഭഗവതി ... ശ്രീമൂലസ്ഥാനത്തുള്ള പറയെടുപ്പിനായി ഗജരാജകുമാരൻ  ഊക്കൻസ് കുഞ്ചുവിൻ്റെ ശിരസ്സിലേറി വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഉത്രാളിക്കാവിലമ്മ ശ്രീ മൂലസ്ഥാനത്തേക്ക്...


പ്രഭാതസൂര്യൻ്റെ പൊൻകിരണ ശോഭയിൽ... അഴകിൻ്റെ പ്രഭച്ചൊരിഞ്ഞ് വടക്കാഞ്ചേരി ദേശത്തിൻ്റെ രാജകീയ എഴുന്നള്ളത്ത്..


പൂരച്ചടങ്ങുകൾക്ക് സമാപനം കുറിച്ച് ക്ഷേത്ര കോമരത്തിൻ്റെ കാർമ്മികത്വത്തിൽ രാവിലെ നടന്ന പൊങ്ങിലിടി ചടങ്ങ്...




ഊത്രാളിക്കാവ് പൂരം 2021... തട്ടകദേശമായ എങ്കക്കാടിൻ്റെ നിറമാല മഹോത്സവം



Comments

Popular posts from this blog

കുമരനെല്ലൂർ ദേശം നോട്ടീസ്  2026

 

എങ്കക്കാട് ദേശം നോട്ടീസ് 2026

 

ഉത്രാളിക്കാവ് പൂരം 2025 കുമരനെല്ലൂർ ദേശം നോട്ടീസ്

ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം 2025 വർഷത്തെ പൂര ചടങ്ങുകളുടെ ഉദ്ഘാടനവും ബ്രൗഷർ പ്രകാശനവും ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ  ദേശത്തിന്റെ 2025-ാം വർഷത്തെ പൂര ചടങ്ങുകളുടെ ഉദ്ഘാടനവും ബ്രൗഷർ പ്രകാശനവും ഉത്രാളിക്കാവ് ക്ഷേത്ര സന്നിധിയിൽ വച്ചു നടന്നു.വടക്കാഞ്ചേരി നഗരസഭ  ചെയർമാൻ ശ്രീ പി. എൻ. സുരേന്ദ്രരൻ ഭദ്രദീപം തെളിയിച്ച്  പൂരം ചടങ്ങുകളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.പ്രശസ്ത കവിയും ഗാന രചയിതവുമായ ശ്രീ ആർ. കെ. ദാമോദരൻ  ജോയിന്റ് ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് -  പെസോ (റിട്ട) ഡോ.ആർ. വേണുഗോപാലിനു ആദ്യ കോപ്പി നൽകികൊണ്ട് 2025ലെ ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശത്തിന്റെ ബ്രോഷർ പ്രകാശന കർമ്മം നിർവഹിച്ചു. ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം പ്രസിഡന്റ്‌ എ. കെ.  സതീഷ്കുമാർ  അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഉത്രാളിക്കാവ് പൂരം ചീഫ് കോർഡിനേറ്റർ വി. സുരേഷ് കുമാർ, ഡോ. പി.എസ് മോഹൻദാസ്,   പി. വേണുഗോപാൽ, വാസുദേവൻ കയറാട്ട്, കെ. ആർ.രമേശ്‌, വിജയൻ പുണോത്ത്, പി പ്രസാദ്, ഹരിദാസ് കയറാട്ട്,വി ശ്രീധരൻ, രാഹുൽ ഓലശ്ശേരി വിവിധ ദേശങ്ങളെ  പ്രതിനിധികരിച്ചുകൊണ്ട് സി. എ. ശങ്കരൻകുട...