🔸 ഉത്രാളിക്കാവ് പൂരം - 2023 കുമരനെല്ലൂർ ദേശം ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു 🔸 ഉത്രാളിക്കാവ് പൂരം - 2023 കുമരനെല്ലൂർ ദേശം ബ്രോഷർ പ്രകാശന കർമ്മം ഉത്രാളിക്കാവ് ക്ഷേത്രസന്നിധിയിൽ വെച്ച് ബഹു: വടക്കാഞ്ചേരി നഗരസഭ ചെയർമാൻ ശ്രീ. പി. എൻ. സുരേന്ദ്രൻ നിർവ്വഹിച്ചു. കുമരനെല്ലൂർ ദേശക്കമ്മിറ്റി പ്രസിഡൻ്റ് എ.കെ. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ണിൽ തീർത്ത ശിൽപ്പ രൂപകൽപ്പനയിലൂടെ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന മഹത്തായ സന്ദേശം നൽകി കൊണ്ടാണ് ഈ വർഷത്തെ ബ്രോഷറിൻ്റെ മുഖചിത്രം തയ്യാറാക്കിയിട്ടുള്ളത് . ബ്രോഷർ മുഖച്ചിത്രം തയ്യാറാക്കിയ പ്രശസ്ത ആർട്ടിസ്റ്റ് ശ്രീ. നന്ദൻ പിള്ളയെ തദവസരത്തിൽ ദേശക്കമ്മിറ്റി ആദരിച്ചു. ഉത്രാളിക്കാവ് പൂരം എങ്കക്കാട് വിഭാഗം പ്രസിഡൻറ് - പി.ആർ. സേതുമാധവൻ, ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി വിഭാഗം പ്രസിഡൻറ് - ടി.ജി. അശോകൻ, വടക്കാഞ്ചേരി മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് അജിത് കുമാർ മല്ലയ്യ, അകമല ഭാരതീയ വിദ്യാഭവൻ സ്ക്കൂൾ- ചെയർമാൻ പി.എൻ. രാജൻ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് - വി. ശ്രീധരൻ, പ്രസ്സ് ക്ലബ്ബ് പ്രതിനിധികളായ വി. മുരളി, ശശികുമാർ കൊടയ്ക്കാടത്ത്, ദേവസ്വം ഓഫീസർ മുരളീധരൻ എന്...