മുല്ലക്കൽ ആൽ ശിലയിൽ രുധിരം ഒഴുക്കി ചെമ്പട്ടുച്ചുറ്റി അര മണിയും ചിലമ്പു മണിഞ്ഞ് തട്ടകത്തിന് കാവലായി വാഴുന്ന ആദിപരാശക്തിയുടെ ശ്രീ മൂലസ്ഥാനം... മുല്ലക്കൽ ആൽ.... ഉത്രാളി ക്ഷേത്ര ഉൽപത്തിയിൽ ദേവീചൈതന്യം പ്രഥമമായി സാന്നിധ്യം അറിയിച്ച പുണ്യഭൂമിയാണ് ഉത്രാളിക്കാവിനൽപ്പം മാറി തീവണ്ടി പാതക്കുമപ്പുറം ഉത്രാളിയുടെ ദ്യശ്യ മഹിമയേകുന്ന വയലോരങ്ങളോട് ച്ചേർന്നു സ്ഥിതിച്ചെയ്യുന്ന ശ്രീ മൂലസ്ഥാനം കൂടിയായ മുല്ലക്കൽ ആൽ . ഉത്രാളിപ്പൂര മഹിമയിൽ സ്രേഷ്ഠമായ സ്ഥാനവും മുല്ലക്കൽ ആൽ പരിസരം വഹിക്കുന്നു. ഉത്രാളിപ്പൂരത്തിൽ പൂരവേശം ദേശങ്ങളിലേക്ക് പകരുന്ന ഉത്രാളിയുടെ പറ പുറപ്പാട് ഉത്രാളി പൂരത്തിൻ്റെ ഉണർത്തുപ്പാട്ടായി വർത്തിക്കുന്നു. മുപ്പട്ടു വെള്ളി കഴിഞ്ഞു വരുന്ന ചൊവ്വാഴ്ച്ച അമ്പലത്തിൽ നിന്നും പുറപ്പെടുന്ന ഭഗവതി പറ ആദ്യം എത്തുന്നത് മുല്ലക്കൽ ആൽ അങ്കണത്തിൽ ആണ്. അവി...