Skip to main content

തിരുവമ്പാടി കണ്ണൻ്റെ ചന്ദ്രകളഭത്തിൽ എഴുന്നള്ളിയ ഉത്രാളി ഭഗവതി.....

ഉത്രാളി ഭഗവതിയെ ശിരസ്സിലേറ്റി ... തിരുവമ്പാടി ചന്ദ്രശോഭ... 
 
ഉത്രാളി പൂരത്തിൽ ഗജവിസ്മയങ്ങൾ അഴകളവുകളുടെ തലേക്കെട്ടണിയുമ്പോഴും ഓർമ്മകളിൽ എന്നും അണയാത്ത തലയെടുപ്പോടെ നിലകൊള്ളുകയാണ് തിരുവമ്പാടി വലിയ ചന്ദ്രശേഖരൻ.തട്ടകദേശത്തിൻ്റെ കോലത്തിൽ സർവ്വാഭരണ വിപൂഷിതയായി എഴുന്നള്ളിയ ഉത്രാളി ഭഗവതിയെ ശിരസ്സിലേറ്റി രാജകീയ പ്രൗഢിയോടെ നിൽക്കുന്ന വലിയ ചന്ദ്രശേഖരൻ ഇന്നും പഴമയുടെ പൂരപകിട്ടിൻ്റെ ജ്വലിക്കുന്ന നിറദീപമാണ്.25 വർഷത്തിലധികം ഉത്രാളി ഭഗവതിയെ ശിരസ്സിലേറ്റാൻ ഭാഗ്യം സിദ്ദിച്ച മറ്റൊരു ഗജവീരൻ ഉണ്ടായിട്ടുണ്ടാകില്ല... 
 
ഭഗവതി വാഴുന്ന പൂവ്വമരത്തിനുകീഴെ...  തിടമ്പുമായി വലിയ ചന്ദ്രശേഖരൻ 
 
 കോന്നി കാടുകളിൽ ജനിച്ച് കവടിയാർ കൊട്ടാരത്തിൻ്റെ ഭാഗമായിരുന്ന ഗജവീരൻ കൈമറിഞ്ഞ് പൂര നഗരിയുടെ ഹൃദയത്തിൽ എത്തുമ്പോൾ നാമം (ബാലമുരുകാ ട്രസ്റ്റ് ) BMT ചന്ദ്രശേഖരൻ . ഒടുവിൽ പാറമേക്കാവു ഭഗവതിയുടെ പട്ടായി മാറാൻ കാത്തു നിന്നവൻ തിരുവമ്പാടി കണ്ണൻ്റെ കളഭമായിമാറിയത് നിയോഗം . പാറമേക്കാവു ദേവസ്വം എത്താൻ വൈകിയ നിമിഷ വ്യത്യാസത്തിൽ തിരുവമ്പാടി ദേവസ്വം ചന്ദ്രശേഖരനെ വാങ്ങി കണ്ണനു സമർപ്പിക്കുകയായിരുന്നു... അങ്ങിനെ തിരുവമ്പാടി ചന്ദ്രശേഖരന്നായി മാറി .. പൂരനായകനായി... ഉത്രാളി ഭഗവതിയുടെ ഉത്തമ പീഠമായി... ഗജലക്ഷണങ്ങൾ സമന്യയിക്കു വിധം അഴകും അതിനൊത്ത അളവും വിശിഷ്ട്ട മായ എഴുന്നള്ളിപ്പുചിട്ടകളും ചന്ദ്രശേഖരനെ വ്യത്യസ്തമാക്കുന്നു... തിടമ്പേറി കഴിഞ്ഞാൽ മുന്നിൽ ജ്വലിക്കുന്ന കുത്തുവിളക്ക് മുറിച്ചുകടക്കാൻ ആരേയും അനുവദിക്കില്ല എന്നതും അങ്ങിനെ ഉണ്ടായാൽ തക്കതായ താകീതു നൽകുന്നതും അതിനുദാഹരണമാണ്. ഉത്രാളി പാടത്ത് ഗജ കുലപതികളായ മംഗലാംകുന്ന് ഗണപതിയേയും കോങ്ങാട് കുട്ടിശങ്കരനേയും വരെ ഇടം വലം പറ്റാനകളാക്കി ഗജ വിസ്മയം തീർത്ത ഗജരാജകുലപതി തിരുവമ്പാടി വലിയ ചന്ദ്രശേഖരൻ ഉത്രാളി പൂര മഹിമയുടെ ഓർമകളിൽ അസ്തമിക്കാത്ത ചന്ദ്രശേഭയായി ഇന്നും നിലകൊള്ളുന്നു ... ഗജരാജൻ്റെ ഓർമ്മകൾക്കു മുന്നിൽ ശതകോടി പ്രണാമം..''.
 
ആഢ്യൻതമ്പുരാൻ കോങ്ങാട് കുട്ടിശങ്കരനേയും നിത്യഹരിതനായകൻ തിരുവമ്പാടി കുട്ടിശങ്കരനേയും കൂട്ടാനകളാക്കി ഗജ നിരയുടെ നായകത്വം വഹിച്ച് തിരുവമ്പാടി ചന്ദ്രശേഖരൻ.....

Comments

Popular posts from this blog

കുമരനെല്ലൂർ ദേശം നോട്ടീസ്  2026

 

എങ്കക്കാട് ദേശം നോട്ടീസ് 2026

 

ഉത്രാളിക്കാവ് പൂരം 2025 കുമരനെല്ലൂർ ദേശം നോട്ടീസ്

ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം 2025 വർഷത്തെ പൂര ചടങ്ങുകളുടെ ഉദ്ഘാടനവും ബ്രൗഷർ പ്രകാശനവും ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ  ദേശത്തിന്റെ 2025-ാം വർഷത്തെ പൂര ചടങ്ങുകളുടെ ഉദ്ഘാടനവും ബ്രൗഷർ പ്രകാശനവും ഉത്രാളിക്കാവ് ക്ഷേത്ര സന്നിധിയിൽ വച്ചു നടന്നു.വടക്കാഞ്ചേരി നഗരസഭ  ചെയർമാൻ ശ്രീ പി. എൻ. സുരേന്ദ്രരൻ ഭദ്രദീപം തെളിയിച്ച്  പൂരം ചടങ്ങുകളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.പ്രശസ്ത കവിയും ഗാന രചയിതവുമായ ശ്രീ ആർ. കെ. ദാമോദരൻ  ജോയിന്റ് ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് -  പെസോ (റിട്ട) ഡോ.ആർ. വേണുഗോപാലിനു ആദ്യ കോപ്പി നൽകികൊണ്ട് 2025ലെ ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശത്തിന്റെ ബ്രോഷർ പ്രകാശന കർമ്മം നിർവഹിച്ചു. ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം പ്രസിഡന്റ്‌ എ. കെ.  സതീഷ്കുമാർ  അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഉത്രാളിക്കാവ് പൂരം ചീഫ് കോർഡിനേറ്റർ വി. സുരേഷ് കുമാർ, ഡോ. പി.എസ് മോഹൻദാസ്,   പി. വേണുഗോപാൽ, വാസുദേവൻ കയറാട്ട്, കെ. ആർ.രമേശ്‌, വിജയൻ പുണോത്ത്, പി പ്രസാദ്, ഹരിദാസ് കയറാട്ട്,വി ശ്രീധരൻ, രാഹുൽ ഓലശ്ശേരി വിവിധ ദേശങ്ങളെ  പ്രതിനിധികരിച്ചുകൊണ്ട് സി. എ. ശങ്കരൻകുട...