Skip to main content

Posts

Showing posts from November, 2022

ഉത്രാളിക്കാവ് പൂരം 2023 വടക്കാഞ്ചേരി ദേശം നോട്ടീസ്

  മദ്ധ്യകേരളത്തിലെ അതിപ്രശസ്തമായ ഉത്രാളിക്കാവ് പൂരത്തിന്റെ പ്രധാനപങ്കാളിയായ വടക്കാഞ്ചേരി ദേശത്തിന്റെ ബ്രോഷർ പ്രകാശനം വടക്കാഞ്ചേരി കരുമരക്കാട് ശിവക്ഷേത്രത്തിൽ വെച്ച് ചെന്നൈയിലെ വ്യവസായിയായ ശ്രീ . ഉത്തമൻ ചെറോമേൽ നിർവഹിച്ചു. ചടങ്ങിൽ വടക്കാഞ്ചേരി ദേശം പ്രസിഡന്റ്‌ ടി. ജി. അശോകൻ അദ്ധ്യക്ഷനായിരുന്നു. യോഗത്തിൽ പ്രമുഖ വ്യക്തികളായ  വേണുഗോപാൽ അണ്ടേക്കാട്ട്, കുമരനെല്ലൂർ പൂരം വർക്കിംഗ്‌ പ്രസിഡന്റ്‌ കെ. ബാലകൃഷ്ണൻ , എങ്കക്കാട് ദേശം പ്രിസിഡന്റ് ബാബു പൂക്കുന്നത്ത്, വി. മുരളി, ശശികുമാർ കൊടയ്ക്കാടത്ത്, അജിത് മല്ലയ്യ, സെക്രട്ടറി പി. എൻ . ഗോകുലൻ, ജനറൽ കൺവീനർ സി. എ. ശങ്കരൻകുട്ടി, ട്രഷറർ പി. എൻ . വൈശാഖ്, വർക്കിംഗ്‌ പ്രസിഡന്റ്‌ കെ. സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.