Skip to main content

ഉത്രാളിക്കാവ് പൂരം 2023 കുമരനെല്ലൂർ ദേശം നോട്ടീസ്

 



🔸 ഉത്രാളിക്കാവ്  പൂരം - 2023 കുമരനെല്ലൂർ  ദേശം ബ്രോഷർ പ്രകാശനം നിർവ്വഹിച്ചു 🔸
ഉത്രാളിക്കാവ് പൂരം - 2023 കുമരനെല്ലൂർ ദേശം ബ്രോഷർ പ്രകാശന കർമ്മം ഉത്രാളിക്കാവ് ക്ഷേത്രസന്നിധിയിൽ വെച്ച് ബഹു: വടക്കാഞ്ചേരി നഗരസഭ ചെയർമാൻ ശ്രീ. പി. എൻ. സുരേന്ദ്രൻ നിർവ്വഹിച്ചു. കുമരനെല്ലൂർ ദേശക്കമ്മിറ്റി പ്രസിഡൻ്റ് എ.കെ. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ണിൽ തീർത്ത ശിൽപ്പ രൂപകൽപ്പനയിലൂടെ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന മഹത്തായ സന്ദേശം നൽകി കൊണ്ടാണ് ഈ വർഷത്തെ ബ്രോഷറിൻ്റെ മുഖചിത്രം തയ്യാറാക്കിയിട്ടുള്ളത് . ബ്രോഷർ മുഖച്ചിത്രം തയ്യാറാക്കിയ പ്രശസ്ത ആർട്ടിസ്റ്റ് ശ്രീ. നന്ദൻ പിള്ളയെ തദവസരത്തിൽ ദേശക്കമ്മിറ്റി ആദരിച്ചു. ഉത്രാളിക്കാവ് പൂരം എങ്കക്കാട് വിഭാഗം പ്രസിഡൻറ് - പി.ആർ. സേതുമാധവൻ, ഉത്രാളിക്കാവ് പൂരം വടക്കാഞ്ചേരി വിഭാഗം പ്രസിഡൻറ് - ടി.ജി. അശോകൻ, വടക്കാഞ്ചേരി മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് അജിത് കുമാർ മല്ലയ്യ, അകമല ഭാരതീയ വിദ്യാഭവൻ സ്ക്കൂൾ- ചെയർമാൻ പി.എൻ. രാജൻ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് - വി. ശ്രീധരൻ, പ്രസ്സ് ക്ലബ്ബ് പ്രതിനിധികളായ വി. മുരളി, ശശികുമാർ കൊടയ്ക്കാടത്ത്, ദേവസ്വം ഓഫീസർ മുരളീധരൻ എന്നിവർ  ചടങ്ങിൽ  ആശംസകൾ അർപ്പിച്ചു. ദേശക്കമ്മിറ്റി ഭാരവാഹികളായ കെ.ബാലകൃഷ്ണൻ, പി.എ. വിപിൻ, എ.പി. ജനാർദ്ദനൻ, കെ. ആർ. രമേഷ്, വിജയൻ പൂണോത്ത്,  പി. അയ്യപ്പൻ കുട്ടി, ഹരിദാസ് കയറാട്ട്, കെ. ഗോപിനാഥ്, പി. ശ്രീനാഥ്, ടി.കെ. സനീഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Comments

Popular posts from this blog

കുമരനെല്ലൂർ ദേശം നോട്ടീസ്  2026

 

എങ്കക്കാട് ദേശം നോട്ടീസ് 2026

 

ഉത്രാളിക്കാവ് പൂരം 2025 കുമരനെല്ലൂർ ദേശം നോട്ടീസ്

ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം 2025 വർഷത്തെ പൂര ചടങ്ങുകളുടെ ഉദ്ഘാടനവും ബ്രൗഷർ പ്രകാശനവും ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ  ദേശത്തിന്റെ 2025-ാം വർഷത്തെ പൂര ചടങ്ങുകളുടെ ഉദ്ഘാടനവും ബ്രൗഷർ പ്രകാശനവും ഉത്രാളിക്കാവ് ക്ഷേത്ര സന്നിധിയിൽ വച്ചു നടന്നു.വടക്കാഞ്ചേരി നഗരസഭ  ചെയർമാൻ ശ്രീ പി. എൻ. സുരേന്ദ്രരൻ ഭദ്രദീപം തെളിയിച്ച്  പൂരം ചടങ്ങുകളുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.പ്രശസ്ത കവിയും ഗാന രചയിതവുമായ ശ്രീ ആർ. കെ. ദാമോദരൻ  ജോയിന്റ് ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് -  പെസോ (റിട്ട) ഡോ.ആർ. വേണുഗോപാലിനു ആദ്യ കോപ്പി നൽകികൊണ്ട് 2025ലെ ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശത്തിന്റെ ബ്രോഷർ പ്രകാശന കർമ്മം നിർവഹിച്ചു. ഉത്രാളിക്കാവ് പൂരം കുമരനെല്ലൂർ ദേശം പ്രസിഡന്റ്‌ എ. കെ.  സതീഷ്കുമാർ  അധ്യക്ഷത വഹിച്ച ചടങ്ങിൽ  ഉത്രാളിക്കാവ് പൂരം ചീഫ് കോർഡിനേറ്റർ വി. സുരേഷ് കുമാർ, ഡോ. പി.എസ് മോഹൻദാസ്,   പി. വേണുഗോപാൽ, വാസുദേവൻ കയറാട്ട്, കെ. ആർ.രമേശ്‌, വിജയൻ പുണോത്ത്, പി പ്രസാദ്, ഹരിദാസ് കയറാട്ട്,വി ശ്രീധരൻ, രാഹുൽ ഓലശ്ശേരി വിവിധ ദേശങ്ങളെ  പ്രതിനിധികരിച്ചുകൊണ്ട് സി. എ. ശങ്കരൻകുട...