ജീവൻ്റെ പ്രാണവായുവായ പ്രകൃതി.ഉദയവും അസ്തമയവും എന്ന പോലെ ഇരുളും വെളിച്ചവും എന്നപ്പോലെ ഉത്പത്തിയും അനന്തരവും എല്ലാം പ്രകൃതിയിൽ ലയിക്കുന്നു. സർവ്വവും സൃഷ്ടിക്കുകയും ഒടുവിൽ തന്നിലേക്ക് ലയിപ്പിക്കുകയും ചെയ്യുന്ന പ്രകൃതിയെ സ്വന്തം ജഡയാക്കി വാഴുന്ന രുധിര മാഹാകാള്ളിക്കാവിലമ്മ.... ആ ദൈവിക ഭാവത്തിൻ്റെയും ഉത്ഭവം പ്രകൃതിയിൽ നിന്നു തന്നെ ആകുന്നു ശിലയിൽ രുധിര മൊഴുക്കി അരുൾ ചെയ്ത ഭഗവതി സാന്നിധ്യം പിന്നീട് കാവൂട് രീതിയിൽ ദേവ ക്ഷേത്രമായി മാറിയതായാണ്.
ക്ഷേത്രം 15- )o നൂറ്റാണ്ടിലേതാണെന്നാണ് വിശ്വാസം. ക്ഷേത്ര ഉത്പത്തിയുമായി ബന്ധപ്പെട്ട ഐതിഹ്യം ഇങ്ങനെ.മൂകാംബിക ഭക്തനായ കേളത്തച്ചൻ വർഷം തോറും മുടങ്ങാതെ ദേവീദർശനത്തിന്നായി കോല്ലൂർ യാത്ര പതിവുണ്ട്. ഒരിക്കൽ കേളത്തച്ചൻ്റെ ഭക്ത്തിയിൽ സംപ്രീതയായ മൂകാംബിക ദേവി കേളത്തച്ചനെറ് ഓലക്കുടയിൽ മടക്കയാത്രയിൽ കൂടെക്കൂടി. യാത്രാവസാനം ദേശത്തു മടങ്ങിയെത്തിയ കേളത്തച്ചൻ തൻ്റെ ഓലക്കുട മുല്ലയ്ക്കൽ തറവാട്ടിലെ കുളത്തിൻ്റെ വടക്കു ഭാഗത്ത വിശ്രമിച്ചു.. തുടർന്ന് വീട്ടിലേക്ക് മടങ്ങാൻ നേരം ഓലക്കുട എടുക്കാൻ നോക്കുമ്പോൾ പറ്റാതെയാവുകയും ഓലക്കുട മണ്ണിൽ ഉറച്ച് പോയതായി കാണപ്പെടുകയും ച്ചെയ്തു.തുടർന്ന് കേളത്തച്ചൻ മുല്ലയ്ക്കൽ തറവാട്ട് കാരണവരുടെ സഹായത്തോടെ നടത്തിയ ദേവ പ്രശ്നത്തിൽ മൂകാംബിക ദേവിയുടെ സാന്നിധ്യം അറിഞ്ഞ് ഓലക്കുട ഉറച്ചുപോയ സ്ഥാനത്ത് ദേവപ്രതിഷ്ഠ നടത്തുകയും,പൂജ കാര്യങ്ങൾ ഏർപ്പാടാക്കി കേളത്തച്ചൻ സ്വന്തം ഗൃഹത്തിലേക്ക് മടങ്ങുകയും ച്ചെയ്തു. ആണ്ടുകൾക്കിപ്പുറം മുല്ലയ്ക്കൽ തറവാട് ക്ഷയിച്ചപ്പോൾ പൂജാതി കർമ്മങ്ങൾ മുടങ്ങുകയും പ്രതിഷ്ട്ട കാടുപിടിച്ച് ദൃഷ്ട്ടി മങ്ങുകയും ചെയ്തു. പിൽക്കാലത്ത് ആകാട്ടിൽ പുല്ലരിയാൻ വന്ന ഹരിജൻ സ്ത്രീ അരിവാൾ ഉരച്ച് മൂർച്ച കൂട്ടവെ കല്ലിൽ നിന്നും രുധിര മൊഴികി ദേവിസാന്നിധ്യം തെളിയിച്ചു വെന്നും അതിൻ പരമായി ഇന്ന് കാണുന്ന സ്ഥാനത്ത് ഭഗവതിയെ പുനപ്രതിഷ്ഠിച്ചുവെന്നുമാണ് ഐതിഹ്യം.പഴയ സ്ഥാനം മുല്ലയ്ക്കൽ ആൽ എന്ന ശ്രീ മൂലസ്ഥാനം ആയി അറിയപ്പെടുന്നു. ഭൂമിയെയും വാനിന്നെയും അഴകിൽ ചാലിച്ച പ്രകൃതിയെ ജഡയാക്കി ഉത്രാളിക്കാവിലമ്മ ദേശത്തെ കാത്ത് ചൈതന്യവാഹിനിയായി അകമല താഴ് വരയിൽ കുടിക്കൊള്ളുന്നു... ഇതാണ് ഉത്രാളിക്കാവ് ക്ഷേത്ര ഐതിഹ്യം
Very intresting
ReplyDelete